---
title: "നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും"
english_title: " NEET PG 2026 Exam On August 30 Admit Card On August 25 NBEMS"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379901/ neet-pg-2026-exam-august-30-admit-card-august-25"
published_at: "2026-08-24T22:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c76ba6eea7_neet-pg-2026-exam-august-30-admit-card-august-25.jpg"
keywords: ["NEET PG 2026", "NEET PG Admit Card", "NBEMS", "NEET PG Exam"]
---

# നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും

> **Lead Summary:** ന്യൂഡല്‍ഹി: നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30-ന് നടക്കും. രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ സമയം. ഒറ്റ ഷിഫ്റ്റായി ആകും പരീക്ഷ നടക്കുന്നത്. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും.

## Article Content

ന്യൂഡല്‍ഹി: നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30-ന് നടക്കും. രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ സമയം. ഒറ്റ ഷിഫ്റ്റായി ആകും പരീക്ഷ നടക്കുന്നത്. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും.

അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് എന്‍ബിഇഎംഎസ് വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അഡ്മിറ്റ് കാര്‍ഡ് ആദ്യം ഓഗസ്റ്റ് 27-ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം എന്‍ബിഇഎംഎസ് പിന്നീട് ഈ തീയതി ആഗസ്റ്റ് 24-ലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബോര്‍ഡ് തീയതി വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ആഗസ്റ്റ് 25, 2026 ആണ് അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന തീയതി.

NBEMS-ന്റെ അറിയിപ്പ് പ്രകാരം, NEET PG 2026 പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ആഗസ്റ്റ് 11-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയെയും അഡ്മിറ്റ് കാര്‍ഡിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് NBEMS-ന്റെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാനാണ് ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379901/ neet-pg-2026-exam-august-30-admit-card-august-25)